Categories: Covid 19General

ലോക്ക്ഡൗണിനിടയില്‍ ഒരു വാര്‍ത്താവിനിമയ ദിനം

തിരുവനന്തപുരം : ഇന്ന് ലോക വാര്‍ത്താവിനിമയ ദിനം.ലോകമെമ്പാടും വാര്‍ത്താ വിനിമയ രംഗത്ത് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ലോകം ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്‌ഫോടനമാണെന്ന് നിസംശയം പറയാം. അതിന്റെ ഒടുവിലത്തെ നേട്ടമാണ് ഇന്റര്‍നെറ്റ്. 20 വര്‍ഷത്തെ ചെറിയ കാലംകൊണ്ട് ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താ വിനിമയ ശൃംഖലയായി മാറി കഴിഞ്ഞു. ഇന്ത്യയിലും വാര്‍ത്താ വിനിമയ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ലോകത്തെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സ്ഥിതിയാണ് ഇന്ത്യയുടേത്.

അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. ലോക്ക്ഡൗണ്‍ തുടരുന്ന ലോകം, ചുറ്റുപാടുമെന്തെന്നറിയാന്‍ ആകാംക്ഷാകുലരാകുന്ന കാലത്ത് ഈ ദിനത്തിന് പ്രസക്തിയേറെയാണ്.

രാജ്യത്തെ മുഴുവന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും സ്വയം പ്രവര്‍ത്തിക്കുന്നവയാക്കി ബി.എസ്.എന്‍.എല്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ എല്ലാ എക്‌സ്‌ചേഞ്ചുകളും ഓട്ടോമാറ്റിക് ആക്കി കഴിഞ്ഞു. കേരളത്തില്‍ നൂറു പേര്‍ക്ക് 13.6 എന്ന ക്രമത്തില്‍ ടെലി ഡെന്‍സിറ്റിയുണ്ട്. 1218 ഡിജിറ്റല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുണ്ട്.
8 ലക്ഷത്തോളം മൊബൈല്‍ ഫോണുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ കമ്പനികളുടെ തേരോട്ടം.റിലയന്‍സ്, ടാറ്റാ ഇന്‍ഡികോം, വൊഡാഫോണ്‍,ഐഡിയ, എയര്‍ ടെല്‍, ഹച്ച്, ബി.പി.എല്‍ തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇന്ത്യയിലെ വാര്‍ത്താ വിനിമയ രംഗത്തുണ്ട്. വിവര സാങ്കേതിക രംഗത്തും ഇന്ത്യ അത്ഭുതങ്ങള്‍ കൈവരിച്ചിരിക്കുകയാണ്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

14 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

18 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

20 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago