ABU HASHIM AKA MUHAMMAD SARWAR
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ ലാഹോറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ലാഹോറിലെ മർക്കസ് ഖുദ്‌സിയയുടെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണാണ് ഇയാൾ മരണപ്പെട്ടത്. ഭീകരവാദികളുടെ സുരക്ഷിത താവളമായി പാകിസ്ഥാൻ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആഗോള ഭീകരർക്ക് സ്വന്തം മണ്ണിൽ തന്നെ ഇത്തരം ദാരുണമായ അന്ത്യങ്ങൾ സംഭവിക്കുന്നത് പാക് ഭരണകൂടത്തിന്റെ കള്ളക്കളികളെയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്.
ലഷ്കർ-ഇ-തൊയ്ബയുടെ സാമ്പത്തിക ഇടപാടുകളും ഫണ്ട് സമാകരണവും നിയന്ത്രിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നു മരിച്ച സർവാർ. കൊടുംഭീകരൻ ഹാഫിസ് സെയ്ദിന്റെയും സെയ്ഫുല്ല കസൂരിയുടെയും അടുത്ത അനുയായിയായ ഇയാൾ, പാകിസ്ഥാൻ മർക്കസ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ മുഖംമൂടിയിലൂടെയാണ് ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചിരുന്നത്. “ലഷ്കർ സ്ഥാപക നേതാവ് കൂടിയാണ്..ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോ എന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് കുറച്ച് മാസങ്ങൾ മുൻപ് പറഞ്ഞിരുന്നു.” എന്ന് മുൻപ് ഭയപ്പാടോടെ വെളിപ്പെടുത്തിയിരുന്ന ഇയാളുടെ ദുരൂഹമായ മരണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2016-ൽ തന്നെ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇയാളെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഭാരതത്തിനെതിരെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരർക്ക് ഒടുവിൽ കർമ്മഫലം തേടിയെത്തുന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവത്തെ ദേശീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഭാരതം ദേശീയ സുരക്ഷയ്ക്ക് നൽകുന്ന മുൻഗണനയും, രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസികളുടെ കരുത്തുറ്റ നിലപാടുകളും ലോകത്തിന് മുന്നിൽ വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…