ദില്ലി:കോവിഡ് വ്യാപന പശ്ചാത്തലത്തില് രാജ്യത്ത് ലോക്ക്ഡൗണ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന് കേന്ദ്രസര്ക്കാര് ആലോചിക്കുന്നു. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചര്ച്ച ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില് കോവിഡ് വ്യാപനം വര്ധിക്കുന്നതിനാല് ലോക്ക്ഡൗണ് പിന്വലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമിതിയുടെ വിലയിരുത്തല്. അതേസമയം ലോക്ക്ഡൗണ് നീട്ടുന്ന വാര്ത്ത അഭ്യൂഹങ്ങള് മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്ത്താകുറിപ്പിലൂടെ വ്യക്തമാക്കി
നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതല് ഇളവുകള് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള് നല്കിക്കൊണ്ടാണ് ലോക്ക്ഡൗണ് രണ്ടാഴ്ചത്തേക്ക് നീട്ടാന് ആലോചിക്കുന്നത്. ലോക്ക്ഡൗണ് സംബന്ധിച്ച ഒരു പൊതുമാര്ഗ രേഖ മാത്രമായിരിക്കും കേന്ദ്രസര്ക്കാറിന്റെ ഭാഗത്തുനിന്ന് അഞ്ചാംഘട്ടത്തിലുണ്ടാവുകയെന്നാണ് സൂചന. മേയ് 31നാണ് നാലാംഘട്ട ലോക്ക്ഡൗണ് അവസാനിക്കുന്നത്.
പൊതുഗതാഗതത്തില് കൂടുതല് ഇളവുകള് അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗണ് മാര്ഗരേഖയിലുണ്ടായേക്കും. ആരാധനാലയങ്ങള് തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്ക്ക് വിടുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരില്നിന്ന് ലഭിക്കുന്ന വിവരം. അതേസമയം സിനിമ തീയറ്ററുകളും മാളുകളും അടുത്ത ഘട്ടത്തിലും പ്രവര്ത്തിക്കാന് സാധ്യതയില്ലെന്നാണ് സൂചന. ജിം, ഹോട്ടലില് ഇരുന്ന് ഭക്ഷണം കഴിക്കല് തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്ക്ക് വിട്ടേക്കും.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…