Categories: KeralaPolitics

ആര്‍. ശ്രീലേഖ ഫയര്‍ഫോഴ്‌സ് മേധാവി; ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിത, എം.ആര്‍. അജിത്കുമാര്‍ ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: ആര്‍. ശ്രീലേഖയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയാണ് ആര്‍. ശ്രീലേഖ.

ഗതാഗത കമ്മീഷണറായി എഡിജിപി എം.ആര്‍. അജിത്കുമാറിനെ നിയമിച്ചു. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കും. ശങ്കര്‍ റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും.

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വിവിധ വകുപ്പുകളുടെ തലപ്പത്തും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനചലനമുണ്ടായി.

വി. വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. ആസൂത്രണബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്കാണു പുതിയ നിയമനം. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. പിഡബ്‌ള്യുഡി സെക്രട്ടറിയായ ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറിയാകും. ഇഷിതാ റോയ് കാര്‍ഷികോത്പാദന കമ്മീഷണറാകും.

തിരുവനന്തപുരം ജില്ലാ കളക്ടറെ മാറ്റി. കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കാണു നിയമിച്ചത്. നവജ്യോത് സിംഗ് ഖോസയാണു പുതിയ തിരുവനന്തപുരം കളക്ടര്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ജനയെ കോട്ടയത്തേക്കു മാറ്റി നിയമിച്ചു.

B4 Admin

Recent Posts

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

4 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

9 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

10 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

10 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

22 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

24 hours ago