ആ ചരിത്ര നിമിഷത്തിനു ഇന്ന് 37 വയസ്. മുപ്പത്തിയേഴ് വർഷങ്ങൾക്ക് മുന്നേയുള്ള ലോർഡ്‌സിലെ ഈ ദിനം ഏതൊരു ഇന്ത്യക്കാരനും അങ്ങനെ പെട്ടെന്ന് മറക്കാനാവില്ല. ഇന്ത്യ ആദ്യമായിക്രിക്കറ്റിൽ ലോകകപ്പ് നേടിയ ദിനം. 1983 ജൂൺ 25. ഒരു കൊച്ചുകുട്ടിയെ പോലും സ്വപ്നം കാണാൻ പഠിപ്പിച്ച ദിനമായിരുന്നു അത് . ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാൻ ഏതൊരു വ്യക്തിക്കും ആത്മവിശ്വാസം പകർന്ന് നൽകിയ ചരിത്ര നിമിഷം.
ഏതൊരു ഇന്ത്യക്കാരന്റെയും ചേതോവികാരമായി മാറിയ നിമിഷം. കാണികളെ വിസ്മയിപ്പിച്ചുകൊണ്ട് രണ്ട് തവണ ലോക ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെ, ഒരിക്കൽ പോലും ലോകകപ്പ് നേടാത്ത ഇന്ത്യ അത്ഭുതകരമായി 43 റൺസിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. ശരിക്കും പറയുകയാണെങ്കിൽ ഗെയിം മൊത്തത്തിൽ മാറി മറയുകയായിരുന്നു.
മികച്ച ബാറ്റ്സ്മാന്മാരും ബൗളർമാരും ഉണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് തന്നെ വിജയിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അങ്ങനെ ആയിരുന്നു കളിയിലെ ഓരോ നിമിഷവും. എന്നാൽ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് വിധി മാറ്റി എഴുതകയായിരുന്നു ഇന്ത്യ . തീർത്തും യുവ കളിക്കാരായിരുന്നു അന്ന് ഇന്ത്യക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയത് .
ജോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലൈവ് ലോയ്ഡ് ,മാല്‍ക്കം മാര്‍ഷല്‍, തുടങ്ങിയ വമ്പന്മാരെ 140 റണ്‍സിനു തോൽവി പറയിപ്പിച്ചു . വിന്‍ഡീസ് ടീമിനെ സംബന്ധിച്ച് വളരെ അനായാസം മറികടക്കാവുന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ പിന്നീട് നടന്നത് ചരിത്രം.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…