കൊച്ചി: സ്പ്രിന്‍ക്ലര്‍ സൂക്ഷിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐടി വിഭാഗമില്ലേയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ അന്വേഷിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ മറുപടി അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.
കോടതിക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു.
സത്യവാങ്മൂലം ബുധനാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി ഓണ്‍ലൈനായി പരിഗണിച്ചത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്ന് കോടതി വിലയിരുത്തി. ഡേറ്റ ചോരില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല സേവനമായി മാത്രമാണ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇത്തരത്തില്‍ സര്‍വീസ് എടുക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. എന്നാല്‍, രോഗികളുടെ എണ്ണം കുറവല്ലെന്നും സംസ്ഥാനത്തിന്റെ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലറിനെ ഏല്‍പ്പിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…