ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികളെ കുറിച്ചാണ് കേന്ദ്രമന്ത്രി വിശദീകരിച്ചത്.
ആഗോള വെല്ലുവിളികള്‍ നേരിടാനായാലേ സ്വയം പര്യാപ്തമാകാന്‍ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഘടനാപരമായ മാറ്റം, തൊഴില്‍ സാധ്യത എന്നിവയാണ് ഇന്നത്തെ മുന്‍ഗണന നല്‍കുന്നത്. കൂടുതല്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതിനും ജോലി ഉറപ്പാക്കുന്നതുമാണ് ഇതെന്നും അവര്‍ പറഞ്ഞു.
ബഹിരാകാശ രംഗമടക്കം എട്ട് മേഖലകളില്‍ സ്വകാര്യമേഖലയ്ക്ക് വാതില്‍ തുറന്ന് കേന്ദ്ര സര്‍ക്കാര്‍
8 മേഖലകളിലെ പ്രധാനപ്രഖ്യാപനങ്ങള്‍:
കല്‍ക്കരി, ധാതു, വ്യോമയാനം, വൈദ്യുത വിതരണം തുടങ്ങിയ മേഖലകളിലെ പ്രധാനപ്രഖ്യാപനങ്ങള്‍
സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകള്‍ക്ക് ഊന്നല്‍
വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും
ലാന്റ് ബാങ്ക് തയ്യാറാക്കും. വ്യവസായ വിവര സംവിധാനം വഴി ജിഐഎസ് മാപ്പ് സംവിധാനത്തോടെ എല്ലാവര്‍ക്കും ലഭിക്കും
ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കും
കല്‍ക്കരി ഖനന മേഖലകളില്‍ സ്വകാര്യവത്ക്കരണം
സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കുന്നു . വാണിജ്യവത്ക്കരണം, സുതാര്യത, മത്സരം വര്‍ധിപ്പിക്കല്‍ ലക്ഷ്യം
ഖനന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപ
കല്‍ക്കരി നീക്കാന്‍ യന്ത്രവത്ക്കരണം
അലൂമിനിയം കല്‍ക്കരി മേഖലകളില്‍ സംയുക്ത ലേലം
500 ധാതുഖനികള്‍ ലേലത്തിന്
ആയുധ ഇറക്കുമതിക്ക് നിയന്ത്രണം
പ്രതിരോധ രംഗത്ത് മേക്ക് ഇന്‍ ഇന്ത്യ
വ്യോമയാന രംഗത്ത് കാര്യക്ഷമത ഉറപ്പാക്കും, ചെലവ് കുറയ്ക്കും
പ്രതിരോധ ചിലവ് വന്‍ തോതില്‍ കുറയ്ക്കാനാകും
ആഭ്യന്തര വിപണിയില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രത്യേക ബജറ്റ് ഫണ്ട്
കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കും. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 2300 കോടിയുടെ നേട്ടമുണ്ടാകും.
പ്രതിരോധ മേഖലയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ നടപ്പാക്കും
ഓരോ വര്‍ഷവും നിശ്ചിത ആയുധങ്ങള്‍ക്ക് മറ്റ് സാമഗ്രികള്‍ക്കും ഇറക്കുമതി വിലക്കും.സ്പെയറുകള്‍ തദ്ദേശീയമായി നിര്‍മിക്കും
വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യ മേഖലയ്ക്ക്
കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യ വത്കരിക്കും. വൈദ്യുതി വിതരണ കമ്പനികള്‍ നഷ്ടത്തിലാണെന്ന് നേരത്തെ കേന്ദ്രം സൂചിപ്പിച്ചിരുന്നു.
സാമൂഹിക അടിസ്ഥാന വികസനത്തിനും സ്വകാര്യവത്കരണം
ബഹിരാകാശ രംഗത്തേക്കും സ്വകാര്യ മേഖലയ്ക്ക് ക്ഷണം
ആണവോര്‍ജ്ജ രംഗത്തും സ്വകാര്യ പങ്കാളിത്തം
കാന്‍സര്‍ ചികിത്സയ്ക്കുള്ള മെഡിക്കല്‍ ഐസോടോപ്പുകളുടെ നിര്‍മ്മാണത്തിന് സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം അനുവദിക്കും. ഭക്ഷ്യ സംരക്ഷണത്തിനുള്ള പദ്ധതികളിലും ആണവോര്‍ജ്ജ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തം പ്രഖ്യാപിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…