Categories: HealthIndia

വാഹനാപകടങ്ങളിൽ പരിക്കേറ്റവർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്,സൗജന്യ ചികിത്സ

ദില്ലി:വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുൾപ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.

അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകൾ അപകടത്തിൽ പെട്ടയാളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള നിർണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാൽ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്.

കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തിൽ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണൽ ഹെൽത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസിയായി നിയമിക്കുക. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക.

രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് വിവരങ്ങൾ. നിലവിൽ രാജ്യത്തെ 21,000 ഓളം സർക്കാർ – സ്വകാര്യ ആശുപത്രികൾ ആയുഷ്മാൻ ഭാരതിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുക.

നിലവിൽ രാജ്യത്ത് ഒരുവർഷം 1,50,000 ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നുവെന്നാണ് കണക്കുകൾ. ഒരുദിവസം രാജ്യത്ത് 1,200 റോഡ് അപകടങ്ങൾ നടക്കുന്നുണ്ടെന്നും അപകടങ്ങൾ മൂലം ദിനംപ്രതി 400 പേരോളം മരിക്കുന്നുവെന്നുമാണ് ഏകദേശ കണക്കുകൾ.

പദ്ധതി നടത്തിപ്പിനായി പ്രത്യേക നിധി രൂപീകരിക്കും. പാർലമെന്റ് കഴിഞ്ഞ വർഷം പാസാക്കിയ മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഈ ഫണ്ടിലേക്ക് ഇൻഷുറൻസ് കമ്പനികളും വിഹിതം അടയ്ക്കും. ഇനി അപകടത്തിൽ പെട്ട വാഹനം ഇൻഷ്വർ ചെയ്തിട്ടില്ലെങ്കിലും ഈ സഹായം ലഭ്യമാകും.

വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുന്ന ഹിറ്റ് ആൻഡ് റൺ കേസുകളിലും അപകടത്തിൽ പരിക്കേറ്റവർക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകും. 

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

3 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

4 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

5 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

5 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

6 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

6 hours ago