കോഴിക്കോട്: കൊവിഡ് സുരക്ഷയില്‍ വീഴ്ച്ച. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. വിമാനത്താവളത്തിലെ കാന്റീനു സമീപമത്താണ് കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ആരോഗ്യ പ്രൊട്ടോക്കോളുണ്ടായിരിക്കെയാണ് സുരക്ഷയില്‍ അലംഭാവമുണ്ടായത്. കൊവിഡ് ബാധിതന്‍ സല്‍ക്കാര പാര്‍ട്ടിയിലും പങ്കെടുത്തു, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 51 ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ മാലിന്യം കൃത്യമായി ഒഴിവാക്കാത്തതാണ് പലരും പിപിഇ കിറ്റുകള്‍ ഇങ്ങനെ വലിച്ചെറിയാന്‍ കാരണമെന്ന് ആരോപണമുണ്ട്.
കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കിറ്റുകള്‍ അധികൃതര്‍ ഇടപെട്ട് നീക്കി.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക് മാറി.
എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമാണ് ക്വാറന്റീനില്‍ പോയത്. പ്രതിസന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…