തിരുവനന്തപുരത്തെ ഒരു വ്യാപാര കേന്ദ്രത്തില് കൊവിഡ് പ്രോട്ടോകോള് ലംഘനം. തമിഴ്നാട്ടിന് നിന്നെത്തിച്ച ജീവനക്കാരെ നിരീക്ഷണത്തിലാക്കിയില്ല. ഇവരെ മറ്റു ജീവനക്കാര്ക്കൊപ്പം ഹോസ്റ്റലില് പാര്പ്പിച്ചു. വിവരങ്ങള് ജാഗ്രതാ പോര്ട്ടലില് രജിസ്റ്റര് ചെയ്തുമില്ല. പരാതി ലഭിച്ചതിനെ തുടര്ന്ന് 29 ജീവനക്കാരെ സര്ക്കാര് നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഫോര്ട്ട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില് നിന്നുമുള്ള 29 ജീവനക്കാരെ സ്ഥാപന മാനേജ്മെന്റ് തിരുവനന്തപുരത്തെത്തിച്ചത്.
മറ്റു സംസ്ഥാനങ്ങളില് നിന്നെത്തുമ്പോള് കൊവിഡ് ജാഗ്രത പോര്ട്ടലില് രജിസ്റ്റര് ചെയ്യണമെന്ന നിര്ദേശം പാലിച്ചില്ല. കൂടാതെ ഈ ജീവനക്കാരെ മറ്റു ജീവനക്കാര്ക്കൊപ്പം കിഴക്കേകോട്ട പത്മാ നഗറിലെ ഹോസ്റ്റലില് പാര്പ്പിച്ചു. ഇരുനൂറിലധികം ജീവനക്കാര്ക്കൊപ്പമാണ് ഇവരെ പാര്പ്പിച്ചത്.
പത്മ നഗര് റസിഡന്സ് അസോസിയേഷന് പരാതി നല്കിയതിനെ തുടര്ന്നാണ് ഫോര്ട്ട് പൊലീസ് സംഭവത്തില് ഇടപെട്ടത്. പൊലീസ് പരിശോധനയില് 29 പേര് ഇന്നലെ എത്തിയതിയതാണെന്ന് കണ്ടെത്തി. ഇതോടെ ഫോര്ട്ട് പൊലീസ് സ്ഥാപനത്തിനെതിരെ കൊവിഡ് പ്രോട്ടോകോള് ലംഘനത്തിന് കേസെടുത്തു. തുടര്ന്ന് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…