Categories: KeralaPolitics

വിശ്വാസ്യത നഷ്ടപ്പെട്ടപ്പോൾ പുറത്താക്കി.വേറെ മാർഗ്ഗമില്ല;ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത് യു.ഡി.എഫിലുള്ള ആരും ആഗ്രഹിക്കാത്ത തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോഴാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ജോസ് കെ. മാണി വിഭാഗം ധാരണ പാലിച്ചില്ല. സംസ്ഥാന തലത്തിലുള്ള ഒരു പ്രശ്‌നമായിരുന്നില്ല അത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുമ്പ് തര്‍ക്കം വന്നപ്പോള്‍ യു.ഡി.എഫ്. നേതാക്കള്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. എഗ്രിമെന്റ് ഇല്ല എന്നുള്ളത് ഞങ്ങള്‍ സമ്മതിച്ചതാണ്. പക്ഷേ ധാരണയുണ്ടായിരുന്നു. എട്ട് മാസം ജോസ് കെ. മാണിയുടെ പാര്‍ട്ടിയില്‍നിന്നും ആറ് മാസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍നിന്നും പ്രസിഡന്റ് വേണമെന്നുള്ളത്. ആ ധാരണ നടപ്പിലാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ എടുക്കേണ്ടി വന്ന ഒരു തീരുമാനമാണ് പുറത്താക്കല്‍.’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാല് മാസത്തോളം സമയമെടുത്തു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഞങ്ങള്‍ ആഗ്രഹിക്കാത്ത തീരുമാനമെടുത്തത്. ആ തീരുമാനമെടുത്തില്ലെങ്കില്‍ യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നു. ഈ ഘട്ടത്തിലാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അതേ സമയം ആരുടെ മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ പാലിച്ചാല്‍ വീണ്ടും ചര്‍ച്ചകള്‍ക്കും മറ്റുമുള്ള സാധ്യതകളാണ് തുറന്നു കിടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഞങ്ങളെടുത്ത തീരുമാനം ജോസ് കെ. മാണിയെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പ്രതികൂലമായിട്ടാണ് പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യു.ഡി.എഫിന് കെ.എം. മാണി നല്‍കിയ സംഭാവന ഞങ്ങള്‍ മറന്നിട്ടില്ല. മറക്കുകയുമില്ല. ധാരണ നടപ്പിലാക്കി അവര്‍ മുന്നോട്ടുവരണമെന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹം. രണ്ടു വിഭാഗങ്ങളേയും ഒന്നിപ്പിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്. തുടര്‍ന്നും അതുണ്ടാകും. ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. യു.ഡി.എഫ്. ഒന്നടങ്കം അതാഗ്രഹിക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

B4 Admin

Recent Posts

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

7 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

8 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

8 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

8 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

10 hours ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

10 hours ago