ലഖ്നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് ഇത്തരത്തിൽ വീഡിയോ കോളിലൂടെ വിവാഹ നടപടികൾ പൂർത്തീകരിച്ചത്. ആപ്പിളിന്റെ വീഡിയോ കോളിംഗ് ആപ്പായ ഫേസ് ടൈമിലൂടെയാണ് മെഹ്ജാബിയും ഹമീദും വിവാഹിതരായത്.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുടങ്ങി പോകേണ്ടിയിരുന്ന വിവാഹം വീഡിയോ കോളിലൂടെ നടത്താൻ വധൂവരന്മാരുടെ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. വിവാഹ വേഷത്തിൽ തന്നെയാണ് മെഹ്ജാബിയും ഹമീദും അണിഞ്ഞൊരുങ്ങിയിരുന്നത്.വീഡിയോ കോളിലൂടെ പുരോഹിതൻ മതപരമായ ചടങ്ങുകൾ നടത്തുകയും ശേഷം ഇരുവരുടെയും വീട്ടിൽ ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇരുവരുടെയും വീടുകൾ തമ്മിൽ ഏകദേശം 15 കിലോമീറ്റർ അകലമുണ്ട്.
ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ ഭാര്യയെ വീട്ടിൽ കൊണ്ടുവരുമെന്നും അതിന് ശേഷം വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും ഹമീദ് പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് വിവാഹ ആഘോഷങ്ങൾ നിർത്തിവയ്ക്കണമെന്ന് സർക്കാരുകൾ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വിവാഹങ്ങൾ വീഡിയോ കോളിലൂടെ നടത്തിയത്. കഴിഞ്ഞ ദിവസം ബിഹാറിലും ഇത്തരത്തിൽ വിവാഹം നടത്തിയിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…