ചെന്നൈ: ശരീരത്തിന്റെ പരിമിതികളെ ഉദാഹരണമായി പറഞ്ഞു പല അവസരങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും പിന്മാറുന്നവർക്ക് മാതൃകയായി തമിഴ്നാട് മധുര സ്വദേശി പൂർണസുന്ദരി.
രാജ്യത്തെ പരമോന്നത പരീക്ഷയായ സിവിൽ സർവീസ് പരീക്ഷയിൽ 286ാം റാങ്ക് നേടിയാണ് പൂർണ ഏവർക്കും മാതൃകയായി മാറിയിരിക്കുന്നത്. തന്റെ ശരീരത്തിന്റെ പരിമിതികൾ വെല്ലുവിളിയാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരിയായ പൂർണസുന്ദരി എന്ന യുവതി.
അന്ധത പൂര്‍ണയുടെ സിവില്‍ സര്‍വ്വീസ് നേട്ടത്തിന് തടസ്സമായില്ല . ഇതോടെ പൂർണയ്ക്ക് അഭിനന്ദനവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫാണ് പൂർണയ്ക്ക് അങ്ങേയറ്റം അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുന്നത്. ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കരുതെന്ന കുറിപ്പോടെയാണ് പൂര്‍ണയെ അഭിനന്ദിച്ചുകൊണ്ടുള്ള കൈഫിന്‍റെ കുറിപ്പ്.
വായിച്ച് പഠിക്കുക എന്നത് അസാധ്യമായിരുന്ന പൂര്‍ണയ്ക്ക് തന്റെ കുടുംബവും സുഹൃത്തുക്കളും പഠിക്കാനുള്ളത് ഓഡിയോ ഫോര്‍മാറ്റിലാക്കി നല്‍കുകയായിരുന്നു. സ്റ്റഡി മെറ്റീരിയലുകള്‍ രാവും പകലുമില്ലാതെ ഓഡിയോ ഫോര്‍മാറ്റിലാക്കിയത് മാതാപിതാക്കളും സുഹൃത്തുക്കളുമാണെന്ന് പൂര്‍ണ പറയുന്നു.
തന്റെ നാലാമത്തെ ശ്രമത്തിലാണ് പൂര്‍ണ 286ാം റാങ്ക് നേടുന്നത്. തന്‍റെ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും മാതാപിതാക്കള്‍ക്കാണ് സമര്‍പ്പിക്കുന്നതെന്നും അവര്‍ എന്നെ പിന്തുണയ്ക്കുന്നതില്‍ പിന്നോട്ട് പോയിരുന്നില്ലെന്നും പൂര്‍ണപ്രതികരിച്ചു .
അഞ്ച് വര്‍ഷമാണ് സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തിനായി പൂര്‍ണ ചിലവാക്കിയത്. പതിനൊന്നാം ക്ലാസുമുതലുള്ള മോഹമാണ് ഇരുപത്തഞ്ചാം വയസില്‍ പൂവണിഞ്ഞതെന്ന് പൂര്‍ണ പറയുന്നത്.വിദ്യാഭ്യാസം , വനിതാ ശാക്തീകരണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് പൂര്‍ണ പറയുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…