ബെയ്ജിങ്: മഹാമാരികള്‍ക്കെതിരായ പോരാട്ടത്തിന് അന്തരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ചൈനയുടെ ബാറ്റ് വുമണ്‍ ഷി ഷെങ്‌ലി. വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഷി.
‘വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ശാസ്ത്രജ്ഞരും സര്‍ക്കാരുകളും സുതാര്യമായും പരസ്പര സഹകരണത്തോടെയും പ്രവര്‍ത്തിക്കണമെന്ന് അവര്‍ പറയുന്നു. ശാസ്ത്രം രാഷ്ട്രീയവല്‍ക്കരിക്കുപ്പെടുന്നത് അത്യന്തം ഖേദകരമാണ്’, ഷി പറയുന്നു. ലോകം നിലവില്‍ അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് എന്ന വെല്ലിവിളി വലിയൊരു വിപത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഷി മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് ടെലിവിഷന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
‘അടുത്ത മഹാമാരിയില്‍നിന്ന് മനുഷ്യരെ തടയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകൃതിയിലെ വന്യമൃഗങ്ങളില്‍നിന്നുള്ള ഇത്തരം അജ്ഞാത വൈറസുകളെ കുറിച്ച് മുന്‍കൂട്ടി പഠിക്കണം, മുന്നറിയിപ്പുകള്‍ നല്‍കണം. അതുപഠിക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായേക്കാം.’ ഷി പറഞ്ഞു.
നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആരംഭിച്ച സമയത്താണ് ഷിയുടെ അഭിമുഖവും സിജിടിഎന്‍ ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരിക്കുന്നത്. ചൈനയിലെ ഉന്നതോദ്യോഗസ്ഥര്‍ ബെയ്ജിങ്ങില്‍ നടത്തുന്ന വാര്‍ഷികസമ്മേളനമാണ് എന്‍പിസി.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…