Categories: General

ഷവോമി വാങ്ങിയാൽ എല്ലാവരും എല്ലാം അറിയും

ദില്ലി : ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായ ഷവോമിക്കെതിരെ ഗുരുത സുരക്ഷ വീഴ്ച ആരോപണം. സുരക്ഷ വീഴ്ച ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത് സൈബര്‍ അന്വേഷകരാണ്.

പാശ്ചത്യ മാധ്യമമായ ഫോര്‍ബ്സാണ് സൈബര്‍ ഗവേഷകന്‍ ഗാബി ക്രില്ലിംഗിന്‍റെ പഠനങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യതത്. വാര്‍ത്ത പ്രകാരം ഷവോമി സ്മാര്‍ട്ട്ഫോണ്‍ അതിന്‍റെ ഉപയോക്താക്കളുടെ ബിഹേവിയര്‍ ഡാറ്റ മറ്റൊരു ചൈനീസ് കമ്പനിയായ അലിബാബയുടെ വിദൂര സര്‍വറുകളിലേക്ക് കൈമാറുന്നു എന്നാണ് ആരോപിക്കുന്നത്. ഷവോമി ഫോണിലെ ഡിഫാള്‍ട്ട് ബ്രൗസര്‍ ഫോണില്‍ ഉപയോക്താവ് നടത്തുന്ന എല്ലാതരം ബ്രൗസിംഗും റെക്കോഡ‍് ചെയ്യുകയും. ഇന്‍കോഗിനെറ്റോ മോഡില്‍ പോലും ബ്രൗസ് ചെയ്താലും അതും ഷവോമി ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ട് എന്നാണ് ഗാബി ക്രില്ലിംഗിന്‍റെ പഠനത്തില്‍ പറയുന്നത്.ബ്രൗസിംഗ് ഹിസ്റ്ററിയും ക്യാഷെ പ്രശ്നവും ഇല്ലാതെ ഉപയോക്താവിനെ ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇന്‍കോഗിനെറ്റോ മോഡ് എന്ന് പറയുന്നത്.

ഇതിനൊപ്പം തന്നെ ഷവോമി ഡിവൈസ് ഫോണില്‍ ഉപയോക്താവ് ചെയ്യുന്ന മറ്റ് ആക്ടിവിറ്റികളും, തുറക്കുന്ന ഫോള്‍ഡര്‍ സംബന്ധിച്ച കാര്യങ്ങളും റെക്കോഡ‍് ചെയ്യുന്നുണ്ട് എന്നാണ് പഠനം പറയുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റ സിംഗപ്പൂരിലും, റഷ്യയിലും സ്ഥാപിച്ച സര്‍വറുകളിലേക്ക് ശേഖരിക്കുന്നു. ഇവയുടെ ഡൊമൈന്‍ അഡ്രസ് ചൈനയിലെ ബീയജിംഗിലാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് എന്നും ഫോര്‍ബ്സിലെ റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഷവോമിയുടെ നോട്ട് 8 ലാണ് ആദ്യം ഈ സുരക്ഷ പ്രശ്നം കണ്ടതെന്നും പിന്നീട് ഇതേ പ്രശ്നം എംഐ10, റെഡ്മീ കെ20 അടക്കമുള്ള ഫോണുകളില്‍ കണ്ടെത്തിയെന്നാണ് ഗാബി ക്രില്ലിംഗി അന്വേഷണം പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങൾക്കെതിരെ ഷവോമി രംഗത്ത് എത്തി. ഫോര്‍ബ് റിപ്പോര്‍ട്ടിലെ എല്ലാ വാദങ്ങളും അസത്യമാണെന്നാണ് ഷവോമി പ്രതികരിച്ചു. ഉപയോക്താക്കളുടെ സുരക്ഷ തങ്ങളുടെ കമ്പനിയുടെ പ്രധാന പരിഗണനയും കരുതലുമാണ്. ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച്‌ ഒരോ രാജ്യത്തെയും പ്രദേശിക നിയമങ്ങള്‍ കര്‍ശനമായി ഷവോമി പാലിക്കുന്നുവെന്നും ഷവോമി വ്യക്തമാക്കുന്നു.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

7 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

8 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

9 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

9 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

9 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

10 hours ago