Categories: Kerala

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല ; രാേഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.ഓണ്‍ലൈനിലൂടെയായിരുന്നു പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ യോഗം ചേര്‍ന്നത്.

കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ സമതിയിലെ പല അംഗങ്ങളും ലോക്ക്ഡൗണിന് എതിരായ നിലപാടായിരുന്നു സ്വീകരിച്ചത് . ഇനിയൊരു ലോക്ക്ഡൗണ്‍ കൂടി വരുന്നതോടെ നിത്യവരുമാനക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ജീവിതം വഴിമുട്ടുമെന്നായിരുന്നു അഭിപ്രായം ഉയര്‍ന്നത്. ഈ അഭിപ്രായം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

അതേസമയം രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. കണ്ടെയ്‌മെന്റ് സോണുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും തീരുമാനമായി. മാത്രമല്ല, കണ്ടെയ്‌മെന്റ് സോണുകളിലടക്കം കടകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും തീരുമാനമെടുക്കാമെന്നും
മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായി . ഓരോ ജില്ലയിലേയും പ്രത്യേക പരിതസ്ഥിതികള്‍ പരിഗണിച്ചായിരിക്കണം തീരുമാനമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

admin

Recent Posts

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

23 mins ago

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

1 hour ago

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

3 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

3 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

4 hours ago