അന്തരിച്ച ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണത്തിലും വിവാദം ഉയരുന്നു . മരണകാരണം ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയതിലെ പിഴവ് ആണെന്നാണ് ആരോപണമുയർന്നത്. എന്നാലിപ്പോൾ ആരോപണത്തിൽ മറുപടിയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പ്രേം കുമാർ രംഗത്തുവന്നിരിക്കുകയാണ് . അനസ്തേഷ്യ നൽകി ശസ്ത്രക്രിയ പൂർത്തിയാക്കി ൬ ബന്ധുക്കളോടും സംസാരിച്ചതിനും 6 മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം സംഭവിച്ചത് . ആശുപത്രിയ്ക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്നും വ്യാജപ്രചരണത്തിൽ മനോവിഷമം ഉണ്ടെന്നും ഡോ പ്രേംകുമാർ പ്രതികരിച്ചു .
മെയ് 1 നാണ് വലത്തേ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഒരു പരസഹായവുമില്ലാതെ സച്ചി ഐ സി യൂവിൽ എഴുന്നേറ്റ് നടന്നു . മെയ് 4 ന് ഡിസ്ചാർജ് ആവുകയും ൧൨ ദിവസങ്ങൾക്ക് ശേഷം സ്റ്റിച്ച് എടുത്ത് മാറ്റുകയും ചെയ്തു . പ്രതീക്ഷിച്ചതിലും വലിയ വിജയകരമായിരുന്നു ശസ്ത്രക്രിയ . സച്ചി വളരെ സന്തോഷവാനായിരുന്നു . രണ്ടാം ശസ്ത്രക്രിയ ആയപ്പോൾ സച്ചിയ്ക്ക് ഒട്ടും തന്നെ ആശങ്ക ഇല്ലായിരുന്നു . സ്‌പൈനൽ അനസ്തേഷ്യയിൽ ആയിരുന്നു ശസ്ത്രക്രിയ . കാലുകൾ മാത്രമാണ് തരിപ്പിച്ചത് ബോധം കെടുത്തിയില്ല . ഒരുമണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത് . ശസ്ത്രക്രിയക്കിടെ സച്ചി സംസാരിച്ചിരുന്നു . അദ്ദേഹം ആരോഗ്യവാനായിരുന്നു . അതുകൊണ്ട് തന്നെ മറിച്ചുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല . ഡോ പ്രേംകുമാർ വ്യക്തമാക്കി .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…