Monday, May 13, 2024
spot_img

സച്ചിയുടെ ശസ്ത്രക്രിയയിൽ പിഴവില്ല ; വിവാദങ്ങൾക്ക് മറുപടിയുമായി ഡോക്ടർ

അന്തരിച്ച ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണത്തിലും വിവാദം ഉയരുന്നു . മരണകാരണം ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയതിലെ പിഴവ് ആണെന്നാണ് ആരോപണമുയർന്നത്. എന്നാലിപ്പോൾ ആരോപണത്തിൽ മറുപടിയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പ്രേം കുമാർ രംഗത്തുവന്നിരിക്കുകയാണ് . അനസ്തേഷ്യ നൽകി ശസ്ത്രക്രിയ പൂർത്തിയാക്കി ൬ ബന്ധുക്കളോടും സംസാരിച്ചതിനും 6 മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം സംഭവിച്ചത് . ആശുപത്രിയ്ക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്നും വ്യാജപ്രചരണത്തിൽ മനോവിഷമം ഉണ്ടെന്നും ഡോ പ്രേംകുമാർ പ്രതികരിച്ചു .

മെയ് 1 നാണ് വലത്തേ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഒരു പരസഹായവുമില്ലാതെ സച്ചി ഐ സി യൂവിൽ എഴുന്നേറ്റ് നടന്നു . മെയ് 4 ന് ഡിസ്ചാർജ് ആവുകയും ൧൨ ദിവസങ്ങൾക്ക് ശേഷം സ്റ്റിച്ച് എടുത്ത് മാറ്റുകയും ചെയ്തു . പ്രതീക്ഷിച്ചതിലും വലിയ വിജയകരമായിരുന്നു ശസ്ത്രക്രിയ . സച്ചി വളരെ സന്തോഷവാനായിരുന്നു . രണ്ടാം ശസ്ത്രക്രിയ ആയപ്പോൾ സച്ചിയ്ക്ക് ഒട്ടും തന്നെ ആശങ്ക ഇല്ലായിരുന്നു . സ്‌പൈനൽ അനസ്തേഷ്യയിൽ ആയിരുന്നു ശസ്ത്രക്രിയ . കാലുകൾ മാത്രമാണ് തരിപ്പിച്ചത് ബോധം കെടുത്തിയില്ല . ഒരുമണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത് . ശസ്ത്രക്രിയക്കിടെ സച്ചി സംസാരിച്ചിരുന്നു . അദ്ദേഹം ആരോഗ്യവാനായിരുന്നു . അതുകൊണ്ട് തന്നെ മറിച്ചുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല . ഡോ പ്രേംകുമാർ വ്യക്തമാക്കി .

Related Articles

Latest Articles