ഭോപ്പാല്: മധ്യപ്രദേശില് കമല്നാഥ് രാജിവെച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കമല്നാഥിന്റെ രാജി ജനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയം ജനങ്ങളെ സേവിക്കുന്ന ഒരു മാദ്ധ്യമമായിരിക്കണമെന്നാണ് താന് എല്ലായ്പ്പോഴും വിശ്വസിക്കുന്നതെന്നും എന്നാല് കമല്നാഥിന്റെ നേതൃത്വത്തിലുള്ള സര്ക്കാര് ആ പാതയില് നിന്ന് വ്യതിചലിച്ചെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു. സത്യം നിലനില്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം, ഗവര്ണര്ക്ക് രാജിക്കത്ത് കൈമാറിയതിനു പിന്നാലെ കമല്നാഥ് തന്റെ ട്വിറ്റര് അക്കൗണ്ടില് നിന്നും ‘മുഖ്യമന്ത്രി’ എന്ന വിശേഷണം ഒഴിവാക്കിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി എന്നതിനു പകരം ഐഎന്സി ജനറല് സെക്രട്ടറി, ഐഎന്സി എംപി എന്നീ രണ്ട് കാര്യങ്ങളാണ് കമല്നാഥിന്റെ ട്വിറ്റര് ബയോഗ്രഫിയിലുള്ളത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…