കൊച്ചി : സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ജിങ്കാനുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് വേര്‍പിരിയലെന്ന് ബ്ലാസ്റ്റേഴ്സ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
സന്ദേശ് ഞങ്ങളുടെ കുടുംബം വിടുന്നു, പുതിയ വെല്ലുവിളികള്‍ തേടി. കഴിഞ്ഞ ആറുവര്‍ഷവും ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്.ഇക്കാലത്തിനിടെ ജിങ്കാന്‍ രാജ്യത്തിലെ തന്നെ മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായി. അതില്‍ ക്ലബ്ബിന് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ യാത്രയില്‍ കൂടെചേരാനും പിന്തുണക്കാനും കഴിഞ്ഞതിലും ക്ലബ്ബിന് അഭിമാനമുണ്ട്. ഒരിക്കല്‍ ബ്ലാസ്റ്റര്‍ ആയാല്‍ എല്ലാക്കാലത്തും ബ്ലാസ്റ്റര്‍ ആയിരിക്കും ക്ലബ്ബ് വ്യക്തമാക്കി.
ജിങ്കാന്റെ ജേഴ്സി നമ്പറായ 21 അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇനി മറ്റൊരു താരത്തിനും നല്‍കില്ലെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി. പുതിയ ക്ലബ്ബിലേക്ക് പോകുന്ന ജിങ്കാന് ബ്ലാസ്റ്റേഴ്സ് എഫ് സി ഉടമ നിഖില്‍ ഭരദ്വാജ് ആശംസകൾ നേർന്നു.ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജിങ്കാന്‍ ടീമിന്റ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ടീം വിട്ടതെന്നാണ് സൂചന. കഴിഞ്ഞ രണ്ട് സീസണുകളിൽ തീർത്തും നിരാശാജനകമായ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിനെ ആരാധകരും കൈവിട്ടിരുന്നു. മഞ്ഞപ്പട എന്ന പേരിൽ അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടത്തെ ലോകത്തിലെ മുൻനിര പ്രഫഷണൽ ഫുട്ബോൾ ക്ലബുകൾ പോലും ശ്രദ്ധിച്ചിരുന്നു. പ്രതിസന്ധിയിൽ ഉഴലുന്ന ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ കനത്ത പ്രഹരമാണ് സന്ദേശ് ജിങ്കാൻ ക്ലബ് വിട്ടതോടെ ഉണ്ടായിരിക്കുന്നത്.
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…