10-coaches-of-lokmanya-tilak-jainagar-express-derailment-5-trains-canceled
ദില്ലി : വരും ദിവസങ്ങളില് രാജ്യത്ത് റിസര്വേഷന് കൗണ്ടറുകള് വഴിയുള്ള തീവണ്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. യാത്രക്കാര്ക്ക് അടുത്ത രണ്ട് ദിവസങ്ങള്ക്കുള്ളില് കൗണ്ടറുകള് വഴി ടിക്കറ്റ് റിസര്വ്വ് ചെയ്യാനുള്ള സൗകര്യങ്ങള് ഒരുക്കുമെന്ന് കേന്ദ്ര റെയില്വേ മന്ത്രി പീയുഷ് ഗോയല് അറിയിച്ചു. വെള്ളിയാഴ്ച മുതല് രാജ്യത്ത് 1.7 ലക്ഷം പൊതുസേവ കേന്ദ്രങ്ങള് വഴിയുള്ള തീവണ്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.
അടുത്ത രണ്ട് ദിവസങ്ങള്ക്കുള്ളില് റെയില്വേ സ്റ്റേഷനുകളിലെ റിസര്വേഷന് കൗണ്ടറുകള് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ടിക്കറ്റ് ബുക്കിംഗിനുള്ള പ്രോട്ടോക്കോള് തയ്യാറായി വരുകയാണെന്നും പീയുഷ് ഗോയല് അറിയിച്ചു. അതേസമയം പൊതുസേവ കേന്ദ്രങ്ങള് വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐആര്ടിസി വെബ്സൈറ്റില് ടിക്കറ്റ് ബുക്കിംഗിനായി 12 മണിക്കൂറില് 73 തീവണ്ടികള് ലഭ്യമാണ്. ഇതിനോടകം തന്നെ 1,49,025 ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞെന്നും പീയുഷ് ഗോയല് കൂട്ടിച്ചേര്ത്തു.വരും ദിവസങ്ങളില് കൂടുതല് തീവണ്ടി സര്വ്വീസുകള് പുന:രാരംഭിക്കാനും ആലോചനയുണ്ട്. റെയില്വേ സ്റ്റേഷനുകളിലെ കടകള്ക്ക് തുറന്നു പ്രവര്ത്തിക്കാന് റെയില് വേ അനുവാദം നല്കിയിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…