നാഗർകോവിൽ:പ്രണയം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസുകള്‍ സിബിസിഐഡിക്കു കൈമാറാന്‍ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി കാശിയെന്ന സുജിക്ക് വിദേശ ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടിയെടുത്തുവെന്നാണ് കേസ്.
സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി കാശിയെന്ന സുജി വലയില്‍ വീഴ്ത്തിയത് നൂറിലധികം സ്ത്രീകളെയാണ്. ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളോ ആണ് ചതിക്കപെട്ടവരില്‍ ഭൂരിപക്ഷവും. സൗഹൃദം പ്രണയത്തിലേക്കും അവ ശാരീരിക ബന്ധത്തിലേക്കും എത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ഇയാളുടെ രീതി.
ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ ഏപ്രില്‍ 24നാണ് യുവാവ് പിടിയിലാകുന്നത്. ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളും അറസ്റ്റിലായി.
വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടര്‍ന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാന്‍ കന്യാകുമാരി എസ്പി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയില്‍ നേരത്തെ പൊള്ളാച്ചിയിലും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…