എസ് ജെ സിനു അമിത്ത് ചക്കാലക്കലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിബൂട്ടി’. ഈ കൊറോണ ലോക്ക് ഡൗണ്‍ കാലത്തും ഒരു തടസവുമില്ലാതെ ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രമാണ് ജിബൂട്ടി. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍, ദിലീഷ് പോത്തന് എന്നിവര്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരും. സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയായതിനാല്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ല.
മിനിസ്ക്രീനില്‍ വമ്പൻ ഹിറ്റായി പോകുന്ന ഉപ്പും മുളകും എന്ന പരമ്ബരയുടെ സംവിധായകന് ആണ് എസ് ജെ സിനു.
ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടി ഡി ശ്രീനിവാസനാണ്. ആഫ്രിക്ക, ഇടുക്കി, പാരിസ്, ചൈന എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…