Categories: Kerala

സുരക്ഷാനിർദേശങ്ങൾ വകവയ്ക്കാതെ ഞായർ കുർബാന; ചാലക്കുടിയിൽ വികാരി അറസ്റ്റില്‍

തൃശൂര്‍: കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടിക്കെതിരെയാണ് പൊലീസ് നടപടി. വിലക്ക് ലംഘിച്ച് പള്ളിയില്‍ നടത്തിയ കുര്‍ബാനക്ക് നൂറോളം പേര്‍ എത്തി. ഇവരെല്ലാം എതിരെയും കേസ് എടുത്തിട്ടുണ്ട്.

കൊവിഡ് 19 ജാഗ്രതയുടേയും മുന്‍കരുതലിന്റെയും പശ്ചാത്തലത്തില്‍ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ ഭരണകൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഞായാറാഴ്ച ആയിട്ട് കൂടി ഇന്നലെ പള്ളികളില്‍ ആളുകൂടുന്ന പതിവ് ഉണ്ടായിരുന്നില്ല. തൃശൂര്‍ ജില്ല മാത്രമല്ല സംസ്ഥാനമൊട്ടുക്ക് കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് പള്ളി വികാരിയുടെ നിയമലംഘനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര് ചെയ്താലും ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെയും നിര്‍ദ്ദേശം. ഇതനുസരിച്ച് കൂടിയാണ് പൊലീസ് നടപടി.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

3 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

4 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

5 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

5 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

5 hours ago