Categories: BollyWoodCinema

സുശാന്തിന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായകന്‍ സോനു നിഗം…ബോളിവുഡ് സംഗീത മാഫിയയെപ്പറ്റി പരാമര്‍ശം

ഏറെ ഞെട്ടലോടെയാണ് ബോളിവുഡ് യുവ നടൻ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത വാർത്ത ഏവരും കേട്ടത് . യുവ നടന്റെ മരണത്തോടെ ബോളിവുഡ് ലോകം പലതരം വിമർശനങ്ങൾക്ക് വിധേയമാവുകയാണ്. സ്വജനപക്ഷാപാതത്തെ കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത് . ഇതിന് തൊട്ടുപിന്നാലെ ബോളിവുഡിലെ സംഗീത മേഖലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായകൻ സോനു നിഗം . തന്റെ വ്‌ളോഗിലൂടെയാണ് സോനു വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് .

സോനുവിന്റെ വാക്കുകളിലൂടെ ….

ഇപ്പോൾ കേട്ടത് ഒരു നടന്റെ മരണ വാർത്തയാണ് . എന്നാൽ, സംഗീത മേഖലയിൽ നിന്ന് ഇത്തരം വാർത്തകൾ കേൾക്കാൻ ഇനി അധികം കാലതാമസം ഉണ്ടാകില്ല . സിനിമയെക്കാളും വലിയ മാഫിയ ആണ് സംഗീതത്തിന്റെ പേരിൽ നടക്കുന്നത് . വലിയ ഗായകരാകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുടെ ജീവിതമാണ് ഇവർ ഇല്ലാതാക്കുന്നത് . ഞാൻ ചെറു പ്രായത്തിൽ തന്നെ എത്തിയതിനാൽ രക്ഷപെടാൻ സാധിച്ചു. എന്നാൽ പുതിയ ആളുകളുടെ കാര്യം അങ്ങനെയല്ല . സ്ഥിതി മോശമാണ് . ഇത്തരത്തിലൊളൊരു അന്തരീക്ഷമാണ് ഇവിടെ മ്യൂസിക് കമ്പനികൾ സൃഷ്ടിച്ചിരിക്കുന്നത് . അഭിനയലോകത്ത് മാത്രമല്ല സംഗീതലോകത്തും ശക്തമായ മാഫിയ ഉണ്ട് .

നിർമ്മാതാക്കൾ, സംവിധായകർ , സംഗീത സംവിധായകർ എല്ലാവരും പുതിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചാൽ പോലും അതിന് കടിഞ്ഞാൺ ഇട്ടിരിക്കുകയാണ് . രണ്ട് പേരാണ് ഇവിടെ മ്യൂസിക്ക് കമ്പനികളെ നിയന്ത്രിക്കുന്നത് . മുഴുവൻ സ്വാധീനവും രണ്ട് കമ്പനികളിലും രണ്ട് ആളുകളിലും മാത്രമാണ്. ആര് പാടണം ആര് പാടേണ്ട എന്ന് അവർ തീരുമാനിക്കുന്നു.” സോനു വ്യക്തമാക്കി .

ഈ മാഫിയ , ഇവരുമായി ബന്ധമുള്ള ഗായകരെയും സംഗീത സംവിധായകരെയും മാത്രമാണ് ഉപയോഗിക്കുക. മറ്റുള്ളവരെ വേരോടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് . . എനിക്ക് ഇനി പാടണമെന്ന് ഇല്ല, ഇനി അവസരം ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ , നവാഗതരോട് കുറച്ചെങ്കിലും കരുണ കാണിക്കണം. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.

പുതിയ പ്രതിഭകളുടെ കണ്ണിലും ശബ്ദത്തിലും ഞാൻ നിരാശ കാണാറുണ്ട്. അതിന്‌ താന്‍ സാക്ഷിയാണ്. നിങ്ങള്‍ അവരെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അത് ശരിയല്ല. അവർ മരിക്കുകയാണെങ്കിൽ, നിങ്ങളുടെ നേരെ വിരലുകൾ ഉയരും. ദയവായി വളർന്നു വരുന്ന കുട്ടികളെ തളർത്തരുത്. അവരുടെ ഭാഗത്തു നിന്നും ചിന്തിയ്ക്കാൻ ശ്രമിക്കൂ. സോനു നിഗം മാഫിയയെ കുറ്റപ്പെടുത്തി .

വളരെ തുച്ഛമായ വരുമാനം സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും നല്‍കുന്നതില്‍ നിങ്ങള്‍ക്ക് തെറ്റൊന്നും തോന്നുന്നില്ലേ. നവാഗതരേക്കൊണ്ട് പത്ത് പാട്ട് പാടിക്കും അവയെല്ലാം ഒഴിവാക്കും. ഇതാണ് മുംബൈയില്‍ നടക്കുന്നത്. സോനു നിഗം വ്യക്തമാക്കി

admin

Recent Posts

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

29 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

33 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

1 hour ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

2 hours ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

2 hours ago