മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിംഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ ആകെ ലാഭം 2023 സാമ്പത്തിക വർഷത്തിലെ 2.2 ലക്ഷം കോടിയിൽ നിന്ന് 39% ഉയർന്ന് 3.1 ലക്ഷം കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ വിഹിതത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 34% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.4 ലക്ഷം കോടിയാണ് പൊതുമേഖല ബാങ്കുകളുടെ ആകെ ത്രൈമാസ ലാഭം. സ്വകാര്യമേഖലാ ബാങ്കുകളുടെ അറ്റാദായം 42% വർദ്ധിച്ച് 1.2 ലക്ഷം രൂപയിൽ നിന്ന് 1.7 ലക്ഷം കോടി രൂപയായി.
അതേസമയം, ബാങ്കിംഗ് മേഖലയുടെ ഈ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. “ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലെ അറ്റാദായം ആദ്യമായി 3 ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിലുണ്ടായ ശ്രദ്ധേയമായ ഒരു നേട്ടമാണിത്. ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ, യുപിഎയുടെ ഫോൺ ബാങ്കിംഗ് നയം മൂലം നമ്മുടെ ബാങ്കുകൾ നഷ്ടത്തിൽ ഉഴലുകയായിരുന്നു. ഇതോടെ പാവപ്പെട്ടവരുടെ മുന്നിൽ ബാങ്കുകൾ വാതിലുകൾ കൊട്ടിയടയ്ക്കുകയും ചെയ്തു. ബാങ്കുകളുടെ ഈ പുരോഗതി ദരിദ്രർക്കും കർഷകർക്കും എംഎസ്എംഇകൾക്കും വായ്പ ലഭ്യത മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…