ദില്ലി : ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡന്റുമായ സാജിദ് ബിന്‍ സഈദിനെതിരെ വിദ്വേഷപ്രചാരണത്തിന് കേസെടുത്തു. കശ്മീരില്‍ ആര്‍.എസ്.എസ് ഉപകരണമായി സൈന്യം വംശഹത്യ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ദില്ലി കപാശേര പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 504,153 വകുപ്പുകള്‍ പ്രകാരമാണ് കേസ് . പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സജീവമായിരുന്ന സാജിദ് ബിന്‍ സഈദ് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായി രൂക്ഷ ഭാഷയില്‍ ട്വിറ്ററിലൂടെ പ്രതികരിക്കാറുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…