Categories: Covid 19Kerala

സ്വകാര്യബസുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ‘ലോക്ക്ഡൗണ്‍’?

തൃശൂര്‍: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടിക്കേണ്ടെന്ന തീരുമാനവുമായി ബസുടമകള്‍. കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങളും കടുത്ത നിബന്ധനകളും പാലിച്ച് ബസ് സര്‍വീസ് നടത്തുക അസാധ്യമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകളുടെ തീരുമാനം.

ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി.

സംസ്ഥാനത്ത് ആകെയുള്ള 12,600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരു മാസമാകുന്നു. ഇതില്‍ 12,000 ബസുകള്‍ ലോക്ക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന.

അരലക്ഷത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകുമെന്നതിനപ്പുറം യാത്രക്കാരും ബസുകള്‍ ഓടാതാകുന്നതോടെ കഷ്ടപ്പാടിലാകും. കനത്ത സാമ്പത്തിക ബാധ്യത സഹിച്ച് ഒരു തരത്തിലും സര്‍വീസ് നടത്താനാകില്ലെന്ന് ഉടമകള്‍ പറയുന്നു.

ഒരു ബസില്‍ പതിനഞ്ചോളം യാത്രക്കാരെ മാത്രം കയറ്റി സര്‍വീസ് നടത്താന്‍ പറ്റില്ലെന്നും ഉടമകള്‍ വ്യക്തമാക്കി. ഇതിനു പുറമേ കുറഞ്ഞത് രണ്ടുമാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കിലേ ഇന്‍ഷ്വറന്‍സിലും നികുതിയിലും ഇളവു ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്‍കാന്‍ കാരണമാണ്.

മേയ് മൂന്നിന് ലോക്ക്ഡൗണ്‍ തീര്‍ന്ന് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നാലും ബസുകള്‍ നിരത്തിലിറക്കേണ്ടെന്ന തീരുമാനമാണ് ഭൂരിഭാഗം ഉടമകളും കൈക്കൊണ്ടിരിക്കുന്നത്.

B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

4 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

4 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

4 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

4 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago