കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല. ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ഫൈസല്‍ ഫരീദ് തിങ്കളാഴ്ച മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ വിളിച്ചാല്‍ എടുക്കാതിരിക്കുകയോ ആണ്.
തങ്ങള്‍ തേടുന്ന പ്രതി മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയിലെ ആള് തന്നെയാണെന്ന് എന്‍ഐഎ വിശദീകരിച്ചു. ഫൈസല്‍ ഫരീദിനെ പ്രതിയാക്കി എന്‍ഐഎ, എഫ്ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞു മാറുന്നതായാണ് വിവരം. എന്‍.ഐ.എ അറസ്റ്റ് വാറണ്ടിന് തിങ്കളാഴ്ച അനുമതി തേടിയത് മുതല്‍ ഫൈസല്‍ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോണ്‍കോളുകള്‍ ഒഴിവാക്കുകയാണ്.
പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. സുഹൃത്തിനെ ഫോണില്‍ വിളിച്ചാണ് ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ അതേ സുഹൃത്തുക്കളില്‍ നിന്ന് ഫൈസല്‍ മാറി നില്‍ക്കുന്നുവെന്നാണ് വിവരം. ഫൈസല്‍ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോട് സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതല്‍ ഫൈസല്‍ എത്തിയിട്ടില്ല.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…