ഹാഗിയ സോഫിയക്ക് ശേഷം തുര്‍ക്കിയിൽ വീണ്ടും ഒരു ബൈസാന്റൈൻ ചർച്ച് മുസ്ലിം പള്ളിയായി മാറി. ഹാഗിയ സോഫിയയെ മോസ്ക് ആക്കി മാറ്റി ഒരു മാസം പൂർത്തിയാകുന്നതിനിടയിലാണ് തുർക്കിയുടെ പുതിയ നടപടി. ഹാഗിയ സോഫിയക്ക് സമാനമായി ക്രിസ്ത്യന്‍ പള്ളിയായി നിര്‍മ്മിക്കുകയും 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും പരിവര്‍ത്തിച്ചതാണ് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റിയത്. വെള്ളിയാഴ്ചയാണ് ചർച്ച് പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്‍ദോഗാന്‍ ഒപ്പ് വെച്ചത്.പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗന്റെ തീരുമാനം രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിലാണ് വന്നത്. . ഇതനുസരിച്ച്, ചോറയിലെ ഇസ്താൻബുളിന്റെ സെന്റ് സേവ്യർ ചർച്ച് ,തുർക്കിയിൽ കാരിയെ എന്നാണ് അറിയപ്പെടുന്നത്. മുസ്ലിം പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് വെളിയാഴ്ച്ച ഇത് തുറന്ന് നൽകി.
നാലാം നൂറ്റാണ്ടിലാണ് ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണം തുടങ്ങിയത്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് പുതുക്കി നിര്‍മ്മിച്ചു. പുരാതന നഗര മതിലുകൾക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മൊസൈക്കുകൾക്കും ഫ്രെസ്കോകൾക്കും പേര് കേട്ടതാണ് ഈ പള്ളി.
അതേസമയം, തുർക്കിയുടെ നടപടിയെ ഗ്രീക്ക് വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഐക്യരാഷ്ട്ര സഭയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഒന്നിനെ കൂടി തുർക്കി അപമാനിച്ചിരിക്കുകയാണെന്ന് ഗ്രീസ് പറഞ്ഞു
പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ ലോകവ്യാപക പ്രതിഷേധയമുയര്‍ന്നെങ്കിലും തീരുമാനം നടപ്പാക്കി. തൊട്ടുപിന്നാലെ, ഒരുമാസത്തിന് ശേഷമാണ് രാജ്യത്തെ മതപരമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹാഗിയ സോഫിയയ്ക്ക് സമാനമായ എർദോഗന്റെ പുതിയ നീക്കം.എന്നാൽ, മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ കഥകളെ ആസ്പദമാക്കി വരച്ച ചുമര്‍ ചിത്രങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…