Thursday, May 2, 2024
spot_img

ഹാഗിയ സോഫിയയ്ക്ക് സമാനമായി തുർക്കിയിൽ വീണ്ടും ചർച്ച് പള്ളിയാക്കുന്നു ; തുർക്കിയുടെ നടപടിയെ അപലപിച്ച് ഗ്രീസ് വിദേശകാര്യമന്ത്രാലയം

ഹാഗിയ സോഫിയക്ക് ശേഷം തുര്‍ക്കിയിൽ വീണ്ടും ഒരു ബൈസാന്റൈൻ ചർച്ച് മുസ്ലിം പള്ളിയായി മാറി. ഹാഗിയ സോഫിയയെ മോസ്ക് ആക്കി മാറ്റി ഒരു മാസം പൂർത്തിയാകുന്നതിനിടയിലാണ് തുർക്കിയുടെ പുതിയ നടപടി. ഹാഗിയ സോഫിയക്ക് സമാനമായി ക്രിസ്ത്യന്‍ പള്ളിയായി നിര്‍മ്മിക്കുകയും 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും പരിവര്‍ത്തിച്ചതാണ് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റിയത്. വെള്ളിയാഴ്ചയാണ് ചർച്ച് പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്‍ദോഗാന്‍ ഒപ്പ് വെച്ചത്.പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗന്റെ തീരുമാനം രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിലാണ് വന്നത്. . ഇതനുസരിച്ച്, ചോറയിലെ ഇസ്താൻബുളിന്റെ സെന്റ് സേവ്യർ ചർച്ച് ,തുർക്കിയിൽ കാരിയെ എന്നാണ് അറിയപ്പെടുന്നത്. മുസ്ലിം പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് വെളിയാഴ്ച്ച ഇത് തുറന്ന് നൽകി.

നാലാം നൂറ്റാണ്ടിലാണ് ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണം തുടങ്ങിയത്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് പുതുക്കി നിര്‍മ്മിച്ചു. പുരാതന നഗര മതിലുകൾക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മൊസൈക്കുകൾക്കും ഫ്രെസ്കോകൾക്കും പേര് കേട്ടതാണ് ഈ പള്ളി.

അതേസമയം, തുർക്കിയുടെ നടപടിയെ ഗ്രീക്ക് വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഐക്യരാഷ്ട്ര സഭയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഒന്നിനെ കൂടി തുർക്കി അപമാനിച്ചിരിക്കുകയാണെന്ന് ഗ്രീസ് പറഞ്ഞു

പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ ലോകവ്യാപക പ്രതിഷേധയമുയര്‍ന്നെങ്കിലും തീരുമാനം നടപ്പാക്കി. തൊട്ടുപിന്നാലെ, ഒരുമാസത്തിന് ശേഷമാണ് രാജ്യത്തെ മതപരമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹാഗിയ സോഫിയയ്ക്ക് സമാനമായ എർദോഗന്റെ പുതിയ നീക്കം.എന്നാൽ, മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ കഥകളെ ആസ്പദമാക്കി വരച്ച ചുമര്‍ ചിത്രങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles

Latest Articles