1000 liters of spirit kept in the house; To prevent the smell from escaping, the lid of the canvas was closed with a balloon; Finally caught!
കുഴൽമന്ദം: സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. തേങ്കുറിശ്ശി-തെക്കേത്തറയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തേങ്കുറുശ്ശി സ്വദേശികളായ ശ്രീജിത്ത്, മോഹൻദാസ്, രഞ്ജിത്ത് എന്നിവർ അറസ്റ്റിലായി.
തേങ്കുറുശ്ശി സ്വദേശി വാടകക്ക് കൊടുത്തതാണ് വീട്. ചിറ്റൂരിലെ തോപ്പുകളിലേക്ക് നൽകാൻ തൃശ്ശൂരിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. 35 ലിറ്ററിന്റെ കന്നാസുകളിലാക്കിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മണം പുറത്തുവരാതിരിക്കാൻ കന്നാസിന്റെ അടപ്പ് ബലൂൺ ചേർത്താണ് അടച്ചിരുന്നത്.
കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ വി.കെ. ശങ്കർ പ്രസാദ്, പ്രിവന്റിവ് ഓഫീസർമാരായ കെ.സി. മനോഹരൻ, ബെന്നി കെ. സെബാസ്റ്റ്യൻ, എസ്. മൻസൂർ അലി, എം. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. ശശികുമാർ, ആർ. കണ്ണൻ, ടി.പി. പ്രസാദ്, സി. ഗിരീഷ്, എസ്. സുജിത്ത്കുമാർ, വനിത സി.എ.ഒ വി. ബിന്ദു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…