ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൂറ്റിമൂന്നുകാരന് ശിക്ഷ വിധിച്ച് വിചാരണ കോടതി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരമാണ് പ്രതിയായ പരശുരാമനെ പോലീസ് അറസ്റ്റ് ചെയ്തത്. ചൈന്നെ തിരുവള്ളൂരിലെ മഹിളാ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10 വർഷം കഠിനതടവും 5,000 രൂപ പിഴയും പ്രതിയ്ക്ക് വിധിച്ചു. പെൺകുട്ടിക്ക് 45,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
തമിഴ്‌നാട്ടിൽ ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള പൂനമല്ലിയിലെ സെൻനീർകുപ്പത്താണ് സംഭവം നടന്നത്. സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച കെ പരശുരാമൻ 2018 ജൂലായ് 7ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഇയാളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടിയെ ചോക്ലേറ്റ് നൽകി വീട്ടിൽ എത്തിച്ച ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അതിഭയങ്കരമായ വയറുവേദനയെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിച്ചപ്പോഴാണ്, പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് അറിയുന്നത്. പരശുരാമൻ തന്നെ ചോക്ലേറ്റ് നൽകി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി തുറന്നു പറയുകയായിരുന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…