crime
കൊച്ചി: ഹോട്ടലില്‍ രൂപയെ ചൊല്ലി തുടങ്ങിയ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍. സംഭവവുമായി ബന്ധപ്പെട്ട് ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍, ചെറുകുളം നിഥിന്‍, അണിയങ്കര വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള റസ്റ്റോറന്റിലാണ് സംഭവം നടന്നത്.
ഷവര്‍മക്കു 10 രൂപ അധികം വാങ്ങി എന്നതാണ് തർക്കത്തിന് കാരണമായത്. ഈ തർക്കമാണ് കത്തികുത്തിലേയ്ക്ക് കലാശിച്ചത്. കടയിലെ വസ്തുവകകള്‍ നശിപ്പിച്ച ഇനത്തില്‍ മുപ്പതിനായിരത്തിലേറെ രൂപയുടെ നഷ്ടവുമുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
കടയുടമയായ അബ്ദുല്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്ക് മര്‍ദനത്തിലും കത്തിക്കുത്തിലും പരുക്കേറ്റു. മുഹമ്മദ് റംഷാദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികളുടെ പേരില്‍ നേരത്തെ അബ്കാരി, കഞ്ചാവ് കേസുകള്‍ ഉണ്ടെന്നു പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ ശ്രീഭൂതപുരത്തു നിന്നും ആവണംകോട്ട് കപ്പത്തോട്ടത്തില്‍ നിന്നുമാണു പിടികൂടിയത്. ഇന്‍സ്പെക്ടര്‍ പി.എം.ബൈജു, എസ്‌ഐ ജയപ്രസാദ്, എഎസ്‌ഐ പ്രമോദ്, സിപിഒമാരായ ജോസഫ്. ജിസ്മോന്‍, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…