Justin Trudo
കാനഡ: റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധവുമായി കാനഡ(Canada Against Russia). യുക്രെയ്‌നിൽ നടക്കുന്ന രക്തച്ചൊരിച്ചലുകൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി റഷ്യ മാത്രമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതേസമയം യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് കാനഡ.
റഷ്യൻ വിദേശകാര്യ മന്ത്രിക്കും പുടിന്റെ ചീഫ് ഓഫ് സ്റ്റാഫിനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. പുടിന്റെ യുക്രെയ്ൻ അധിനിവേശത്തെ പ്രോത്സാഹിപ്പിച്ച ബെലാറസിനും അവിടുത്തെ നേതാക്കന്മാർക്കും വരുംദിവസങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
നിലവിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് യുക്രെയ്ൻ തുടരുന്നത്. തലസ്ഥാനമായ കീവ് പൂർണമായും റഷ്യൻ സൈന്യം വളഞ്ഞുകഴിഞ്ഞു. അതേസമയം റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ വീണ്ടും സമാധാനശ്രമങ്ങളുമായി യുഎൻ. പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ട്വീറ്റ് ചെയ്തു. റഷ്യയുടെ യുക്രൈൻ അധിനിവേശം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നാണ് യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ഇന്ന് ആ ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്തു.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…