സുരേഷ്, ഗീതുമോൾ
കൊല്ലം : കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ദമ്പതിമാര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍(32), ഭര്‍ത്താവ് സുരേഷ്(38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍പോയ ദമ്പതിമാരെ ചവറയില്‍നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഡിസംബർ ഒന്നാം തീയതിയാണ് പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന 15-കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് പ്രതികളായ ഗീതുമോളും ഭര്‍ത്താവ് സുരേഷും 15-കാരനെ വീട്ടിലെത്തി മര്‍ദ്ദിച്ചിരുന്നു. പ്രതികളുടെ മകള്‍ക്ക് സമൂഹ മാദ്ധ്യമത്തിലൂടെ സന്ദേശമയച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പോലീസ് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നും നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഗീതുമോള്‍ 15-കാരന്റെ മുഖത്തടിക്കുകയുംചെയ്തു. ഇതിൽ മനംനൊന്താണ് 15-കാരന്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കള്‍ അമ്പലത്തില്‍ പോയ സമയത്തായിരുന്നു വിദ്യാർത്ഥി ജീവനൊടുക്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…