10th-medal-for-India-in-weightlifting
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹന വിഭാഗത്തിൽ ഇന്ത്യയ്‌ക്ക് പത്താം മെഡൽ. പുരുഷന്മാരുടെ 109 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുർദീപ് സിംഗ് വെങ്കലം നേടി. ആകെ 390 കിലോഗ്രാം ഭാരമുയർത്തിയാണ് ഗുർദീപ് സിംഗ് മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്.
സ്നാച്ചിന്റെ ആദ്യ ശ്രമത്തിൽ 167 കിലോ ഉയർത്താൻ സിംഗിന് കഴിഞ്ഞില്ല. എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ, അതേ ഭാരം വേഗത്തിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാം ശ്രമത്തിൽ 173 കിലോ ഉയർത്താനും സിംഗ് പരാജയപ്പെട്ടു. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഗുർദീപ് സിംഗ് 207 കിലോ ഉയർത്തി. രണ്ടാം ശ്രമത്തിൽ 215 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തിൽ 223 കിലോ വിജയകരമായി ഉയർത്തി. 390 കിലോഗ്രാം ഭാരം ഉയർത്തിയാണ് സിംഗ് വെങ്കല മെഡൽ സ്വന്തമാക്കിയിരിക്കുന്നത്.
ഗുർദീപിനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. പതിറ്റാണ്ടുകളായി ചാമ്പ്യന്മാരുടെ സ്ഥലമായ പാട്യാലയിൽ നിന്നും മറ്റൊരു മെഡൽ ജേതാവ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഗുർദീപിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ ഇന്ത്യ 17 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതലും ഭാരോദ്വഹനത്തിലാണ് മെഡൽ വേട്ട നടത്തിയിരിക്കുന്നത്.
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…