Saturday, April 27, 2024
spot_img

ഭീകരവിരുദ്ധ സേനയുടെ മുൻ തലവൻ! ധീരതയ്‌ക്കുള്ള പോലീസ് മെഡൽ നേടിയത് രണ്ട് തവണ, മുൻ പഞ്ചാബ് പോലീസ് മേധാവി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ തലവൻ ദിൻകർ ഗുപ്ത ചില്ലറക്കാരനല്ല

ദില്ലി:ദേശീയ അന്വേഷണ ഏജൻസിക്ക് പുതിയ തലവൻ. എൻഐഎയുടെ തലവനായി ദിൻകർ ഗുപ്ത ഐപിഎസിനെ നിയമിച്ച് കേന്ദ്ര സർക്കാർ. മുൻ പഞ്ചാബ് പോലീസ് മേധാവിയായിരുന്ന ഗുപ്ത സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഭീകരവിരുദ്ധ സേന എന്നിവയുടെ തലവനായി പഞ്ചാബിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ്.

എൻഐഎയുടെ പുതിയ മേധാവിയായി മുൻ പഞ്ചാബ് ഡിജിപി ദിൻകർ ഗുപ്ത ഐപിഎസിനെ നിയമിച്ചുകൊണ്ട് കേന്ദ്രആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസം മുതൽ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥാനത്തേയ്‌ക്കാണ് ദിൻകർ ഗുപ്തയെ പരിഗണിച്ചത്. മുൻ എൻഐഎ മേധാവി വൈ.സി.മോദി വിരമിച്ചശേഷം സിആർപിഎഫ് മേധാവി കുൽദീപ് സിംഗ് അധിക ചുമതല വഹിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രാലയം ദിൻകർ ഗുപ്തയെ നിയമിച്ചതായി ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ത്യൻ പോലീസ് സർവ്വീസിലെ 1987 ബാച്ച് ഉദ്യോഗസ്ഥനാണ് ദിൻകർ ഗുപ്ത. 2004-2012 കാലയളവിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്നു. 1992ലും 1994ലും രണ്ടു തവണ ധീരതയ്‌ക്കുള്ള പോലീസ് മെഡൽ നേടിയ ഗുപ്ത 2010ൽ മികച്ച സേവനത്തിന് രാഷ്‌ട്രപതി ബഹുമതിയും കരസ്ഥമാക്കിയ ഉദ്യോഗസ്ഥനാണ്.

Related Articles

Latest Articles