രാജു
അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ച് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56)യാണ് കോടതി ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി 8 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴതുക അതിജീവിതയായ കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.
2020 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിനാൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനായിരുന്ന കുട്ടി ചില്‍ഡ്രന്‍സ് ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്. സംഭവ ദിവസം കുട്ടി അവധിക്ക് വീട്ടിൽ വന്നിരുന്നു. രാവിലെ 10 മണിയോടെ പ്രതി കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മാനസികരോഗിയായ അമ്മ വീടിന് മുന്നിൽ നിൽക്കുക്കയായിരുന്നു. കുട്ടി വീട്ടിൽ ഉണ്ടെന്നറിഞ്ഞ ഇയാൾ അമ്മയെ മര്‍ദിച്ച് അവശയാക്കി. അമ്മയുടെ നിലവിളി കേട്ട് കുട്ടിയും കുട്ടിയുടെ അനുജനും വീടിന് പുറത്തേക്ക് വന്നു. അനുജനയെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശയായ കുട്ടിയോട് സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി പുറത്ത് ഇറങ്ങിയപ്പോൾ അമ്മ അവശയായി കിടക്കുകയായിരുന്നു. അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും വന്ന് കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു.
സംഭവത്തിൽ ഭയന്ന കുട്ടി പീഡന വിവരം മറ്റുള്ളവരെ അറിയിച്ചിരുന്നില്ല. സമനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോഴാണ് കുട്ടി പുറത്ത് പറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പോലീസിൽ വെളിപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…