Kerala

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മരിച്ച ഷിബു എന്ന പ്രവർത്തകൻ്റെ വീടും അദ്ദേഹം സന്ദർശിച്ചു .

ഇന്ന് രാത്രി അദ്ദേഹം ഗുരുവായുരിലേക്ക് പോകും. നാളെ ഉച്ചക്ക് തിരികെ എത്തുന്ന അദ്ദേഹം നാളെ വിപുലമായ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര നിർദ്ദേശപ്രകാരം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത അദ്ദേഹം 29 ന് അങ്ങോട്ട് പോകും. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് മൂന്നാഴ്ച അദ്ദേഹം ബംഗാളിൽ സജീവമാകും.

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഇന്ന് മുതിർന്ന പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. വൈകുന്നേരം തീവണ്ടി മാർഗ്ഗം കൊച്ചിക്ക് പോയ അദ്ദേഹം അവിടെ നിന്ന് നാളെ ദില്ലിക്കും തുടർന്ന് മഹാരാഷ്ട്രയിലേക്കും പോകും. കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം മഹാരാഷ്ട്രയുടെ തെരഞ്ഞെടുപ് പ്രവർത്തനങ്ങൾക്കു അദ്ദേഹം നേതൃത്വം നൽകും.

Anandhu Ajitha

Recent Posts

ഇതാണ് യഥാർത്ഥ പാക് പ്രണയം ! കോൺ​ഗ്രസിന്റെ പാകിസ്ഥാൻ പ്രേമം ഒരിക്കലും അവസാനിക്കില്ല ; മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ദില്ലി : മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ പ്രതിഷേധം ശക്തം. കോൺ​ഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ…

20 mins ago

ഭാരതവുമായുള്ള ബന്ധം യൂറോപ്പിന് പരമ പ്രധാനം! ഭാരതവും യൂറോപ്യൻ യൂണിയനുമായുള്ള പരസ്പര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധി

ഭാരതവും യൂറോപ്യൻ യൂണിയനുമായുള്ള പരസ്പര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധി ഹെർവ് ഡെൽഫിൻ. യൂറോപ്പ് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന…

29 mins ago

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി ; തൃശ്ശൂരിൽ ഗ്രൗണ്ടില്‍ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ വൻ പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും…

1 hour ago

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

3 hours ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

6 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

6 hours ago