India

പഞ്ചാബ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഉറപ്പുവരുത്തി; 14 പോലീസ് ഉദ്യോഗസ്ഥരെ പ്രശംസിച്ച് ഡിജിപി

അമൃത്സര്‍: പഞ്ചാബില്‍ കഴിഞ്ഞ മാസം സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഉറപ്പുവരുത്തിയ പോലീസുകാര്‍ക്ക് പ്രശംസയുമായി ഡിജിപി. 14 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പഞ്ചാബ് ഡിജിപിയുടെ പ്രശംസ ലഭിച്ചത്. ഫെബ്രുവരി 14നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ജലന്ധര്‍ സന്ദര്‍ശിച്ചത്. അന്ന് പഞ്ചാബില്‍ നിന്നും സുരക്ഷാ വീഴ്ച നേരിട്ടതിന് ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു അത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രധാനമന്ത്രി പഞ്ചാബില്‍ സുരക്ഷാവീഴ്ച നേരിട്ടത്. ഇതോടെ, വലിയ വിമര്‍ശനങ്ങളായിരുന്നു മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. എന്നാൽ ഇതിനുശേഷം, ഫെബ്രുവരിയില്‍ ജലന്ധറില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

ഈ സമയത്ത് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്കാണ് ഡിജിപി അഭിനന്ദനമറിയിച്ചത്. മാര്‍ച്ച് 26ന് പഞ്ചാബ് ഡിജിപി വി.കെ ഭാവ്ര പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ആകെ 14 പേര്‍ക്കാണ് പ്രശംസ ലഭിച്ചത്. അതേസമയം ഇക്കഴിഞ്ഞ ജനുവരിയില്‍, 42,750 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറോസ്പൂരിലെത്തിയത്. പഞ്ചാബിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറിലെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.തുടർന്ന് 15-20 മിനിറ്റോളം പ്രധാനമന്ത്രി മേല്‍പ്പാലത്തില്‍ കുടുങ്ങി. വലിയ സുരക്ഷാ വീഴ്ചയാണ് അന്നുണ്ടായത്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

19 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

21 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago