CRIME

യു എസ്സിൽ 10വയസുകാരിയെ കൊല ചെയ്തത് 14കാരൻ: കൊലപാതകം നടത്തിയത് ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം; ക്രൂരമായ കൊലപാതകത്തിന്റെ റിപ്പോർട്ട് പുറത്ത്

ചിപ്‌വെ കൗണ്ടി: അമേരിക്കയിലെ ചിപ്‌വെ കൗണ്ടിയിൽ പത്തുവയസുകാരി ലില്ലിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോലീസ് റിപ്പോർട്ട് . ചിപ്‌വെ കൗണ്ടിയിൽ നടന്ന സംഭവത്തിൽ, പെൺകുട്ടിയുടെ പരിചയക്കാരനായ പതിനാലുകാരനാണ് ലൈംഗിക പീഡനത്തിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന പോലീസ് കണ്ടെത്തി. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിട്ടുള്ളത്. എന്നാൽ ഇതേത്തുടർന്ന്, പതിനാലുകാരനെതിരെ, ഫസ്റ്റ് ഡിഗ്രി മർഡർ, ഫസ്റ്റ് ഡിഗ്രി സെക്‌ഷ്വൽ അസോൾട്ട്, 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നിങ്ങനെ മൂന്നു വകുപ്പുകളാണ് പോലീസ് ചാർജ് ചെയ്തിരിക്കുന്നത്.

അതേസമയം പതിനാലുകാരന് പ്രായപൂർത്തിയാകാത്തതിനാൽ, പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. കോടതിയിൽ ഹാജരാക്കിയ കുട്ടിക്ക് ഒരു മില്യൺ ഡോളർ ജാമ്യം അനുവദിച്ചു. പത്തുവയസുകാരിയായ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അറസ്റ്റിലായ പതിനാലുകാരൻ ആന്റിയുടെ വീടിനടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അൽപ്പദൂരം നടന്നതിന് ശേഷം കുട്ടിയെ റോഡിന് വശത്ത് നിന്നും തള്ളി താഴെയിടുകയായിരുന്നു. തുടർന്ന്, വീണുകിടന്ന പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. ഇതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

6 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

6 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

7 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

7 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

8 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago