ഇടുക്കി: പതിനാലു വയസുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ രാജനെ (58) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 14 വയസ്സുകാരനെ ഹോസ്റ്റൽ പരിസരം ശുചീകരിക്കുന്നതിന് വിളിച്ചുവരുത്തി, മറ്റ് ആളുകൾ പോയതിനുശേഷം ഹോസ്റ്റലിന് സമീപത്തെ പൊന്തക്കാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടി മാനസിക ബുദ്ധിമുട്ട്മൂലം വിവരം പുറത്ത് പറഞ്ഞില്ല.
കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിൽ ക്ലാസുകൾ നയിച്ച അദ്ധ്യാപകർ ഇത്തരം അക്രമങ്ങള്‍ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം അറിയിച്ചത്. തുടർന്ന് മാതാവ് അടിമാലി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…