UAE CROWN MEETS SMITH MACHCHAAR
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിന്റെ അരികിലെത്തിയാണ് ദുബായ് ഭരണാധികാരി അദ്ദേഹത്തിന്റെ ധീരതയെ വാനോളം പുകഴ്ത്തിയത്. “ആത്മസമർപ്പണത്തിന്റെയും അസാധാരണ ധീരതയുടെയും ഉന്നത മാതൃകയാണ് അദ്ദേഹം കാട്ടിയത്” എന്ന് ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. സ്വന്തം ജീവൻ അവഗണിച്ച് നൂറുകണക്കിന് മനുഷ്യജീവനുകൾ കാത്തുസൂക്ഷിച്ച ഭാരതത്തിന്റെ ഈ വീരപുത്രന് യുഎഇയിലെ പരമോന്നത ഭരണ നേതൃത്വം നൽകിയ ഈ ആദരം ആഗോളതലത്തിൽ ഓരോ ഭാരതീയനും അളവറ്റ അഭിമാനമാണ് സമ്മാനിക്കുന്നത്.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് (FZ1073) വിമാനത്തിൽ കോ-പൈലറ്റിൽ നിന്നുണ്ടായ അക്രമണത്തെയും വിമാനം തകർക്കാനുള്ള നീക്കത്തെയുമാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ തന്റെ ജീവൻ പണയം വെച്ച് ചെറുത്തുതോൽപ്പിച്ചത്. രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും അസാമാന്യ വീര്യത്തോടെ പൊരുതി കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത അദ്ദേഹത്തിന്റെ ഉറച്ച നിലപാടാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഒരു ഭാരതീയന്റെ ഈ നിശ്ചയദാർഢ്യവും ആത്മവീര്യവുമാണ് ലോകത്തെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്ന് ഇല്ലാതാക്കിയത്. ദുബായ് കിരീടാവകാശിയുടെ ഈ പ്രത്യേക സന്ദർശനം അന്താരാഷ്ട്ര തലത്തിൽ ഭാരതീയരുടെ സുധീര പാരമ്പര്യത്തിനും പ്രതിഭയ്ക്കും ലഭിച്ച വൻ അംഗീകാരമായി മാറിയിരിക്കുകയാണ്.
സംഭവം നടന്നയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി സംസാരിക്കുകയും, വിദേശകാര്യ മന്ത്രാലയം വഴി ഏറ്റവും മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്തിരുന്നു. “ഭാരതം താങ്കളെയോർത്ത് അഭിമാനിക്കുന്നു” എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ, യുഎഇ ഭരണകൂടം തന്നെ അദ്ദേഹത്തെ ആദരിക്കാൻ നേരിട്ടെത്തിയത് നയതന്ത്ര തലത്തിലും ഭാരതത്തിന്റെ മാറിയ സ്വാധീനത്തെ കാണിക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ ഉൾക്കരുത്തും ഈശ്വരവിശ്വാസവും പേറി മരണത്തെ മുഖാമുഖം കണ്ടപ്പോഴും അന്യരുടെ ജീവന് കാവലായ ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിലെ ഓരോ ഭാരതീയനും എന്നും മാതൃകയാണെന്ന് തത്വമയി ന്യൂസ് അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…