കഴിഞ്ഞ ഡിസംബര് 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് കണ്ട 15 പേരുടെ കാഴ്ച നഷ്ടമായി. 10നും 20നും ഇടയില് പ്രായമുള്ള സൂര്യഗ്രഹണം നേരില് കണ്ട 15 പേരാണ് ഗുരുതരമായി കാഴ്ച വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. രാജസ്ഥാനില് നിന്നുമാണ് ഇത്തരത്തില് ഒരു റിപ്പോര്ട്ട് പുറത്തെത്തിയിരിക്കുന്നത്.
ജയ്പൂരിലുള്ള സവായ് മാന് സിങ് സര്ക്കാര് മെഡിക്കല് കോളേജിലാണ് 15പേരും ചികിത്സ തേടിയിരിക്കുന്നത്. അതേസമയം ഇവരുടെ കാഴ്ച പൂര്ണമായും ഇനി വീണ്ടെടുക്കാന് സാധിക്കില്ലെന്ന് ആണ് ഡോക്ടര്മാര് പറയുന്നത്.
നഗ്നനേത്രങ്ങള് കൊണ്ട് സൂര്യഗ്രഹണം ദര്ശിച്ച ഇവര്ക്ക് സോളാര് റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള് കരിഞ്ഞുപോയ നിലയിലാണെന്ന് ഡോക്ടര്മാര് പറയുന്നു. ഇത്തരം അവസ്ഥ നേരിട്ടവര്ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോള് വീണ്ടെടുക്കാന് സാധിക്കൂവെന്നും ഡോക്ടര്മാര് പറയുന്നു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…