ബംഗളൂരു: പൈലറ്റാവുക എന്ന് സ്വപ്‌നം കാണാത്തവരുണ്ടാകില്ല. എന്നാല്‍ ഈ സ്വപ്‌നം തന്‍റെ പതിനാറാം വയസ്സില്‍ പൂര്‍ത്തികരിച്ചിരിക്കുകയാണ് നിലോഫര്‍ മുനീര്‍. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകളാണ് നിലോഫര്‍. പതിനാറാം വയസ്സില്‍ നിലോഫര്‍ മുനീര്‍ പറത്തിയത് സെസ്‌ന-172 എന്ന ചെറുവിമാനമാണ്.
ഇതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്‍റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെന്ന നേട്ടത്തിലാണ് നിലോഫര്‍ മുനീര്‍. വിമാനം പറത്തിയ നിലോഫറിന് ഹിന്ദുസ്ഥാന്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മൈസൂരുവിലെ ഓറിയന്റ് ഫ്‌ലൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമി സ്റ്റുഡന്‍റ് പൈലറ്റ് ലൈസന്‍സ് സമ്മാനിച്ചു.
ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 10 -ാം ക്ലാസ് പൂര്‍ത്തിയാക്കിയശേഷമാണ് മൈസൂരുവിലെ ഓറിയന്‍റ് ഫ്‌ലൈയിങ് സ്‌കൂളില്‍ ചേരുന്നതും തുടര്‍ന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നതും. ദുബൈയില്‍ ബിസിനസുകാരനാണ് മുനീര്‍. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫര്‍ മൈസൂരുവില്‍ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ്സ് തികഞ്ഞാല്‍ നിലോഫറിന് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാനാകും.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…