കർണാടക: വിഷം നൽകി മാതാപിതാക്കളെയുൾപ്പെടെ നാലു പേരെ കൊന്ന പതിനേഴുകാരി പിടിയിൽ (Girl Detained Poisoning Family). കൊലപാതകം നടന്ന് മൂന്നു മാസത്തിന് ശേഷമാണ് പെണ്‍കുട്ടി പിടിയിലാകുന്നത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക്, ഭാര്യ സുധാബായ്, മകൾ രമ്യ, തിപ്പ നായ്കിൻ്റെ മാതാവ് ഗുന്ദിബായ് എന്നിവർ പലഹാരം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടത്. മകൻ രാഹുലും ഭക്ഷണം കഴിച്ചെങ്കിലും ഇയാൾ ചികിത്സയിലൂടെ രക്ഷപ്പെട്ടു. ജൂലായ് 12നു വൈകിട്ട് സുധാബായിയും ഭർത്താവും കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോൾ മകൾ റാഗി കൊണ്ടുണ്ടാക്കിയ പലഹാരം എല്ലാവർക്കും നൽകി. ഇതിനിടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.
അതേസമയം ഭക്ഷണം കഴിച്ചതിനു പിന്നാലെ പെൺകുട്ടി ഒഴികെ ബാക്കിയുള്ളവർ ഛർദ്ദിക്കുകയും ഏറെ വൈകാതെ ജീവൻ വെടിയുകയും ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്ത് ആരോ വീട്ടിൽ കയറി ഭക്ഷണത്തിൽ വിഷം കലർത്തി എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പെൺകുട്ടി ഈ പലഹാരം കഴിച്ചിരുന്നില്ല. ഇത് പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്. കുടുംബത്തിലെ ബാക്കിയെല്ലാവരും കൂലിപ്പണിക്ക് പോകുമായിരുന്നു എന്നും തന്നോടും പണിക്ക് പോകാൻ പറഞ്ഞതിൻ്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പെൺകുട്ടി മൊഴി നൽകി. വീട്ടുകാര്‍ മിക്കപ്പോഴും വഴക്കുപറയുന്നതിലുള്ള വൈരാഗ്യവും പ്രേരണയായെന്ന് പൊലീസ് പറഞ്ഞു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…