Friday, May 17, 2024
spot_img

തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്ലു അർജ്ജുൻ; ഇത്രയും പാവമായിരുന്നോ താരമെന്ന് ആരാധകർ; വൈറലായി വീഡിയോ

തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഗ്ലാമറസ് നടനാണ് അല്ലു അർജ്ജുൻ. ആര്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സിനിമ പ്രേമികളുടെ ഹീറോ ആകുകയും മല്ലു അർജുനെന്ന ഓമനപ്പേരും കേരളക്കരയിൽ താരം സ്വന്തമാക്കി. നടന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. നിലവിൽ പുഷ്പ എന്ന ബി​ഗ് ബജറ്റ് ചിത്രമെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. റോഡരികിലുള്ള തട്ടുകടയില്‍ നിന്നും അല്ലു ക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ആണിത്. രാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു. വെള്ള ടിഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് താര ജാഡയില്ലാതെയാണ് നടൻ ഭക്ഷണം കഴിക്കാന്‍ എത്തിയത്. തട്ടുകടയിൽ നിന്നും പോകുന്നതിനു മുൻപ് ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുന്ന താരത്തെയും വീഡിയോയിൽ കാണാം.

Related Articles

Latest Articles