പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മുകശ്മീരിൽ ഈ വർഷം 93 ഏറ്റുമുട്ടലുകളിലായി 172 ഭീകരരെ വകവരുത്തിയതായി പോലീസ് അറിയിച്ചു.ഭീകരാക്രമണങ്ങളിൽ 29 പ്രദേശവാസികളായ ജനങ്ങൾക്കും ജീവൻ നഷ്ടമായി. ആറ് ഹിന്ദുക്കളും 15 മുസ്ലീമുകളും കൊല്ലപ്പെട്ട സാധാരണക്കാരിൽ ഉൾപ്പെടുന്നു. ഇവയിൽ 21 പേർ കശ്മീരിലെ താമസക്കാരാണ്.
വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട 172 പേരിൽ 42 പേർ വിദേശ ഭീകരരാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത . 108 പേർ ലഷ്‌കർ ഭീകരരും 35 പേർ ജയ്‌ഷെ ഭീകരരുമായിരുന്നു. 22 ഹിസ്ബുൾ മുജാഹിദീൻ ഭീകരർ, നാല് അൽ-ബാദർ ഭീകരർ എന്നിവരെയും കാലപുരിക്കയച്ചു. 17 ഭീകരരെ കസ്റ്റഡിയിലെടുക്കാനായെന്നും കശ്മീർ പോലീസ് വ്യക്തമാക്കി .
കൊല്ലപ്പെട്ടവരിൽ 58 പേർ ഭീകരസംഘടനയിലേക്ക് പ്രവേശിച്ച് ഒരു മാസം മാത്രം പിന്നിട്ടവരാണ്. ഈ വർഷം നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 360 മാരക ആയുധങ്ങൾ പിടിച്ചെടുത്തു. 121 എകെ റൈഫിളുകൾ, 231 പിസ്റ്റലുകൾ, ഐഇഡികൾ, സ്റ്റിക്കി ബോംബുകൾ എന്നിവയും പിടിച്ചെടുത്ത ആയുധ ശേഖരത്തിൽ ഉൾപ്പെടുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…