കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. എസ് എഫ് ഐ നേതാവായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർത്ഥികൾ പിടിയിലായി. ഇതിൽ രണ്ട് വിദ്യാർത്ഥികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയിൽ നിന്ന് 2 കിലോ കഞ്ചാവാണ് പിടികൂടിയത്.
ഹോളി ആഘോഷത്തിന്റെ മറവിൽ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ചാണ് കഞ്ചാവ് ക്യാമ്പസ്സിൽ എത്തിച്ചത്. ഓരോ വിദ്യാർത്ഥിയിൽ നിന്ന് 500 മുതൽ 2000 രൂപവരെ പിരിച്ചിരുന്നു. കൊച്ചിയിലെ ഇടനിലക്കാർ മുഖേനയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. വിവരം പൊലീസിന് ചോർന്ന് കിട്ടിയിരുന്നു. ഏഴു മണിക്കൂർ നീണ്ട പോലീസ് പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. ചില്ലറ വിൽപ്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി തൂക്ക് മെഷീൻ സഹിതം എത്തിച്ചിരുന്നു.
ലഹരി ഇടപാടിനെതിരെ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവിയും അറിയിച്ചു. ഒരാഴ്‌ചയായി കോളേജിലെ ചില വിദ്യാർത്ഥികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്തെ ഒരു പ്രമുഖ സർക്കാർ കോളേജിൽ നിന്ന് തന്നെ വൻതോതിൽ ലഹരി പിടിച്ചെടുത്തതും ഭരണാനുകൂല വിദ്യാർത്ഥി സംഘടനാ നേതാവ് പിടിയിലായതും സർക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…